02:04pm 07 November 2026
NEWS
വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ടുപേർക്ക് ദാരുണാന്ത്യം
20/09/2026  06:13 PM IST
nila
വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ടുപേർക്ക് ദാരുണാന്ത്യം

തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴയ്ക്കിടെ വൻ മണ്ണിടിച്ചിൽ. വട്ടവട കൊട്ടാക്കമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. മണ്ണിടിഞ്ഞ് ഷെഡിന് മുകളിലേക്ക് വീഴുകയായിരുന്നു.

ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മയ്ക്കും മണ്ണിടിച്ചിലിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. വട്ടവട മേഖലയിൽ മൂന്ന് മണിക്കൂറിലേറെയായി ശക്തമായ മഴ തുടരുന്നതിനിടെയാണ് അപകടം.

അതിനിടെ ഈരാറ്റുപേട്ട–വാഗമൺ റോഡിലെ കാരികാട് ടോപ്പിലും മണ്ണിടിച്ചിലുണ്ടായി. റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img